Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress

Palakkad

മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​ക്ക് പൂ​ർ​ണപി​ന്തു​ണ ന​ൽ​കും: കേ​ര​ള കോ​ൺ​ഗ്ര​സ്

വ​ട​ക്ക​ഞ്ചേ​രി: പി​ടി​വി​ട്ടു​പോ​കും​വി​ധം കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രെ സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നും ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​നും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്. ആ​ഭ്യ​ന്ത​ര വ​കു​പ്പു മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കൈ​കൊ​ണ്ട ന​ട​പ​ടി​യെ പാ​ർ​ട്ടി അ​ഭി​ന​ന്ദി​ച്ചു.

പ​ത്തു​വ​ർ​ഷം​കൊ​ണ്ട് കേ​ര​ള ജ​ന​ത​യെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്ക് വി​ട്ടു​കൊ​ടു​ത്ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ശി​പ്പി​ച്ചു​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.​കെ.​വ​ത്സ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. വ​ർ​ഗീ​സ്, ബേ​ബി മു​ല്ല​മം​ഗ​ലം, ഷാ​ജി പൂ​ത​ക്കു​ഴി, വി.​എ. ബെ​ന്നി, ആ​ന്‍റോ വ​ല്ല​യി​ൽ, സു​ബ്ര​ഹ്മ​ണ്യ​ൻ,
തോ​മ​സ് മ​ണ്ണാം​പ​റ​മ്പ്, സാ​ജ​ൻ പാ​റ​പ്പു​റം, സ​ച്ചി​ൻ പ്ര​സം​ഗി​ച്ചു.

District News

ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ൾ തീപാറും പോരാട്ടത്തിന്

കോ​​ട്ട​​യം: ഐ​​തി​​ഹ്യ​​ങ്ങ​​ളും ച​​രി​​ത്ര​​വും രാ​​ഷ്‌​​ട്രീ​​യ സാം​​സ്‌​​കാ​​രി​​ക ഗ​​തി​​വി​​ഗ​​തി​​ക​​ളും ഇ​​ഴ​​ചേ​​ര്‍​ന്ന മ​​ണ്ഡ​​ല​​മാ​​ണ് ക​​ടു​​ത്തു​​രു​​ത്തി. നെ​​ല്ലും റ​​ബ​​റും ഒ​​രു​​പോ​​ലെ ത​​ഴ​​ച്ചു​​വ​​ള​​രു​​ന്ന മ​​ണ്ണ്. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ മ​​ര്‍​ത്ത് മ​​റി​​യം ആ​​ര്‍​ച്ചു​​ഡീ​​ക്ക​​ന്‍ തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​വും ക​​ടു​​ത്തു​​രു​​ത്തി താ​​ഴ​​ത്തു​​പ​​ള്ളി​​യും വ​​ലി​​യ പ​​ള്ളി​​യും മ​​ള്ളി​​യൂ​​ര്‍ മ​​ഹാ​​ഗ​​ണ​​പ​​തി ക്ഷേ​​ത്ര​​വു​​മെ​​ല്ലാം മ​​ണ്ഡ​​ല​​ത്തി​​ന്‍റെ മ​​ത​​സൗ​​ഹാ​​ര്‍​ദ​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യി നി​​ല്‍​ക്കു​​ന്നു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ കു​​ത്ത​​ക​​യാ​​ക്കി വ​​ച്ചി​​രി​​ക്കു​​ന്ന ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ കൂ​​ടു​​ത​​ലും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളു​​ടെ നേ​​ര്‍​ക്കു​​നേ​​ര്‍ പോ​​രാ​​ട്ട​​വു​​മാ​​ണ് ന​​ട​​ന്നി​​ട്ടു​​ള്ള​​ത്. ഇ​​ത്ത​​വ​​ണ​​യും ഇ​​രു​​മു​​ന്ന​​ണി​​ക​​ളി​​ലെ​​യും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളു​​ടെ നേ​​ര്‍​ക്കു​​നേ​​ര്‍ പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ക്കാ​​ന്‍ പോ​​കു​​ന്ന​​ത്. പ​​ക്ഷേ ഇ​​ത്ത​​വ​​ണ​​ത്തെ പോ​​രാ​​ട്ട​​ത്തി​​ന് ക​​ടു​​പ്പ​​മേ​​റു​​മെ​​ന്നാ​​ണ് ക​​ടു​​ത്തു​​രു​​ത്തി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ ഭൂ​​മി​​ക ന​​ല്‍​കു​​ന്ന സൂ​​ച​​ന.

ക​​ടു​​ത്തു​​രു​​ത്തി, മാ​​ഞ്ഞൂ​​ര്‍, മു​​ള​​ക്കു​​ളം, ഞീ​​ഴൂ​​ര്‍, ക​​ട​​പ്ലാ​​മ​​റ്റം, കാ​​ണ​​ക്കാ​​രി, കി​​ട​​ങ്ങൂ​​ര്‍, കു​​റ​​വി​​ല​​ങ്ങാ​​ട്, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, ഉ​​ഴ​​വൂ​​ര്‍, വെ​​ളി​​യ​​ന്നൂ​​ര്‍ എ​​ന്നീ 11 പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് മ​​ണ്ഡ​​ലം. 1957ലും 1960​​ലും കോ​​ണ്‍​ഗ്ര​​സി​​ന്‍റെ എം.​​സി. ഏ​​ബ്ര​​ഹാ​​മാ​​ണ് വി​​ജ​​യി​​ച്ച​​ത്. 1965, 1967ല്‍ ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ജോ​​സ​​ഫ് ചാ​​ഴി​​കാ​​ട്ട് വി​​ജ​​യി​​ച്ചു. 1970, 1977ല്‍ ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഒ. ​​ലൂ​​ക്കോ​​സി​​നാ​​യി​​രു​​ന്നു വി​​ജ​​യം.

1980ല്‍ ​​ഒ. ലൂ​​ക്കോ​​സി​​ന് ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നൊ​​പ്പം ചേ​​ര്‍​ന്ന് വീ​​ണ്ടും വി​​ജ​​യം. 1982ലും 1987​​ലും എ​​ല്‍​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യ പി.​​സി. തോ​​മ​​സി​​നാ​​യി​​രു​​ന്നു ജ​​യം. 1991ല്‍ ​​യു​​ഡി​​എ​​ഫി​​ന്‍റെ പി. ​​എം. മാ​​ത്യു​​വി​​നാ​​യി​​രു​​ന്നു ജ​​യം. 1996ൽ ​​മോ​​ന്‍​സ് ജോ​​സ​​ഫ് ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നൊ​​പ്പം​​നി​​ന്ന് വി​​ജ​​യി​​ച്ചു. 2001ല്‍ ​​യു​​ഡി​​എ​​ഫി​​ന്‍റെ സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജി​​നാ​​യി​​രു​​ന്നു ജ​​യം. 2006ല്‍ ​​വീ​​ണ്ടും മോ​​ന്‍​സ് ജോ​​സ​​ഫ് എ​​ല്‍​ഡി​​എ​​ഫ് എം​​എ​​ല്‍​എ​​യാ​​യി ഒ​​ന്ന​​ര​​വ​​ര്‍​ഷം മ​​ന്ത്രി​​യു​​മാ​​യി. 2011ലും 2016​​ലും 2021ലും ​​മോ​​ന്‍​സ് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി വി​​ജ​​യി​​ച്ചു.
യു​​ഡി​​എ​​ഫി​​ല്‍ സി​​റ്റിം​​ഗ് എം​​എ​​ല്‍​എ മോ​​ന്‍​സ് ജോ​​സ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. മോ​​ന്‍​സി​​ന്‍റെ അ​​ഞ്ചാം മ​​ത്സ​​ര​​മാ​​ണ്.

എ​​ല്‍​ഡി​​എ​​ഫി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​നാ​​ണ് സീ​​റ്റ്. പാ​​ര്‍​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി മ​​ത്സ​​രി​​ക്കു​​മെ​​ന്നു​​ള​​ള പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യി​​ട്ട് ഏ​​റെ നാ​​ളാ​​യി. ഇ​​പ്പോ​​ഴും സ്ഥ​​നാ​​ര്‍​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ജോ​​സ് കെ. ​​മാ​​ണി​​ത​​ന്നെ മ​​ത്സ​​രി​​ക്കു​​മെ​​ന്ന പ്ര​​ചാ​​ര​​ണം ശ​​ക്ത​​മാ​​ണ്. ജോ​​സ് കെ.​​മാ​​ണി അ​​ല്ലെ​​ങ്കി​​ല്‍ സി​​ന്ധു​​മോ​​ള്‍ ജേ​​ക്ക​​ബ്, നി​​ര്‍​മ​​ല ജി​​മ്മി, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍, ബ്രൈ​​റ്റ് വ​​ട്ട​​നി​​ര​​പ്പേ​​ല്‍, സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ജോ​​സ് പു​​ത്ത​​ന്‍​കാ​​ല, പി.​​എം. മാ​​ത്യു, ജിം ​​അ​​ല​​ക്‌​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി പേ​​രു​​ക​​ളാ​​ണ് പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. എ​​ന്‍​ഡി​​എ മു​​ന്ന​​ണി​​യി​​ല്‍ ബി​​ജെ​​പി​​ക്കാ​​ണ് സീ​​റ്റ്. കോ​​ട്ട​​യം ഈ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍, അ​​ടു​​ത്ത നാ​​ളി​​ല്‍ ബി​​ജെ​​പി​​യി​​ല്‍ ചേ​​ര്‍​ന്ന റെ​​ജി ലൂ​​ക്കോ​​സ്, പി.​​ബി. ബി​​ജു​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് പ​​രി​​ഗ​​ണ​​ന​​യി​​ല്‍.

ക​​ടു​​ത്തു​​രു​​ത്തി, മു​​ള​​ക്കു​​ളം, ഞീ​​ഴൂ​​ര്‍, മാ​​ഞ്ഞൂ​​ര്‍, ഉ​​ഴ​​വൂ​​ര്‍, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ യു​​ഡി​​എ​​ഫാ​​ണ് ഭ​​രി​​ക്കു​​ന്ന​​ത്. ക​​ട​​പ്ലാ​​മ​​റ്റം, കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ എ​​ല്‍​ഡി​​എ​​ഫും കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് ബി​​ജെ​​പി​​യും ഭ​​രി​​ക്കു​​ന്നു. ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ക​​സ​​ന​​മാ​​ണ് മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ച​​ര്‍​ച്ചാ​​വി​​ഷ​​യ​​മാ​​ക്കി​​യ​​ത്. നി​​ല​​വി​​ലെ എം​​എ​​ല്‍​എ പൂ​​ര്‍​ണ പ​​രാ​​ജ​​യ​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ണ് എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ പ്ര​​ചാ​​ര​​ണം.

എ​​ന്നാ​​ല്‍ ന​​ട​​ത്തി​​യ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ എ​​ണ്ണി​​യെ​​ണ്ണി പ​​റ​​ഞ്ഞാ​​ണ് എം​​എ​​ല്‍​എ​​യു​​ടെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും പ്ര​​ചാ​​ര​​ണം. ഇ​​രു​​മു​​ന്ന​​ണി​​ക​​ളും പ​​രാ​​ജ​​യ​​മാ​​ണെ​​ന്ന വാ​​ദ​​വു​​മാ​​യി​​ട്ടാ​​ണ് ബി​​ജെ​​പി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ണ്ഡ​​ല​​ത്തി​​ലെ കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഭ​​ര​​ണ​​ത്തി​​ലെ​​ത്താ​​നാ​​യ​​താ​​ണ് ബി​​ജെ​​പി നേ​​ട്ട​​മാ​​യി ക​​രു​​തു​​ന്ന​​ത്.

2021ലെ ​​നി​​യ​​മ​​സ​​ഭ

മോ​​ന്‍​സ് ജോ​​സ​​ഫ് (യു​​ഡി​​എ​​ഫ്)-59,666
സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ് (എ​​ല്‍​ഡി​​എ​​ഫ്)-55,410
ലി​​ജി​​ന്‍ ലാ​​ല്‍ (എ​​ന്‍​ഡി​​എ)-11,670
ഭൂ​​രി​​പ​​ക്ഷം യു​​ഡി​​എ​​ഫ് -4256
2024 ലോ​​ക്‌​​സ​​ഭ
ലീ​​ഡ് -യു​​ഡി​​എ​​ഫ് 11,474
2025 ത​​ദ്ദേ​​ശം
യു​​ഡി​​എ​​ഫ് ലീ​​ഡ്-3105

Kerala

യുഡിഎഫ് സീറ്റ് വിഭജനം: കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ചു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ നേ​​​രി​​​ട്ടു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ന്നി​​​ല്ല. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ് ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് തൊ​​​ടു​​​പു​​​ഴ​​​യ്ക്ക് പോ​​​യി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു പോ​​​യി. ഫോ​​​ണ്‍ വ​​​ഴി ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ന്നെ​​​ങ്കി​​​ലും സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യി​​​ല്ല.

ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ന്‍​നി​​​ര്‍​ത്തി കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന സീ​​​റ്റു​​​ക​​​ള്‍​ക്കു പ​​​ക​​​രം സീ​​​റ്റു​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് പി.​​​ജെ. ജോ​​​സ​​​ഫ് മു​​​ന്നോ​​​ട്ടുവ​​​ച്ച​​​ത്. നേ​​​ര​​​ത്തെ നാ​​​ലു സീ​​​റ്റു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ വാ​​​ദം ഇ​​​പ്പോ​​​ള്‍ മൂ​​​ന്നു സീ​​​റ്റി​​​ല്‍ ഒ​​​തു​​​ങ്ങി. എ​​​ന്നാ​​​ല്‍, കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ള്‍​ക്കു പ​​​ക​​​രം സീ​​​റ്റു​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ഉ​​​റ​​​ച്ചു നി​​​ല്‍​ക്കു​​​ന്നു.

ഫോ​​​ണ്‍ വ​​​ഴി​​​യു​​​ള്ള സീ​​​റ്റു​​​വി​​​ഭ​​​ജ​​​ന ച​​​ര്‍​ച്ച തു​​​ട​​​രു​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്നു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പി.​​​ജെ. ജോ​​​സ​​​ഫു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തും.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വും പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വും അ​​​നൗ​​​പ​​​ചാ​​​രി​​​ക ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു പി​​​ടി​​​ച്ചാ​​​ണ് ഫോ​​​ണ്‍ വ​​​ഴി​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.​​കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​കും മ​​​റ്റു ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക.

District News

കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ത്വം: പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം​ലീ​ഗ്

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കേ​ര​ള കോ​ൺ‌​ഗ്ര​സ് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം​ലീ​ഗ്. 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ വോ​ട്ടാ​ണെ​ന്ന സൂ​ച​ന നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​പി. ജോ​സ​ഫാ​യി​രു​ന്നു തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ​യും കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന ജോ​സ​ഫ് വി​ഭാ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ് മു​സ്‌​ലിം​ലീ​ഗ് മ​ണ്ഡ​ലം അ​ടി​യ​ന്തി​ര യോ​ഗ പ്ര​മേ​യ​ത്തി​ന് ആ​ധാ​ര​മാ​യ​ത്. കോ​ൺ​ഗ്ര​സോ ലീ​ഗോ തൃ​ക്ക​രി​പ്പൂ​ർ സീ​റ്റ് ഏ​റ്റെ​ടു​ക്കാ​തെ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് ന​ൽ​കി​യാ​ൽ പാ​ർ​ട്ടി അ​ണി​ക​ൾ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്ന​താ​യി ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് ലോ​ക് സ​ഭ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​തു പോ​ലെ തൃ​ക്ക​രി​പ്പൂ​രി​ൽ കോ​ൺ​ഗ്ര​സോ ലീ​ഗോ മ​ത്സ​രി​ച്ചാ​ൽ യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ല​യി​രു​ത്തി.

 

District News

കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ​ നേ​തൃ​യോ​ഗം വെ​ള്ള​രി​ക്കു​ണ്ടി​ൽ

വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ നേ​തൃ​യോ​ഗം 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വെ​ള്ള​രി​ക്കു​ണ്ട് പേ​ൾ ഇ​ൻ റ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ മു​ൻ കേ​ന്ദ്ര മ​ന്ത്രി പി.​സി. തോ​മ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യ് ഏ​ബ്ര​ഹാം, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, അ​പു ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നേ​തൃ​യോ​ഗം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വെ​ള്ള​രി​ക്കു​ണ്ടി​ൽ ചേ​ർ​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് പൈ​നാ​പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സ് ജോ​സ​ഫ്, നി​സാം ഫ​ലാ​ക്ക്, സ​ക്ക​റി​യാ​സ് വാ​ടാ​ന, ടോ​മി കു​രു​വി​ളാ​നി, ബാ​ല​ഗോ​പാ​ല​ൻ പെ​ര​ള​ത്ത്, ബി​നോ​യ്‌ വെ​ള്ളോ​പ​ള്ളി, ജ​യിം​സ് ക​ണി​പ​ള്ളി, കെ.​എ. സാ​ലു, ജോ​സ് തെ​ക്കും​കാ​ട്ടി​ൽ, ഷോ​ബി പാ​റേ​ക്കാ​ട്ടി​ൽ, ജോ​സ് ചി​ത്ര​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

തൃ​ശൂ​രി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ ‌കേ​ര​ള കോ​ൺ​ഗ്ര​സ് - എം

​തൃ​ശൂ​ർ: ജ​ന​റ​ൽ സീ​റ്റ് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങി കേ​ര​ള കോ​ൺ​ഗ്ര​സ് -എം.

ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ മൂ​ന്നു സീ​റ്റ് സി​പി​ഐ​യും ര​ണ്ടു സീ​റ്റ് സി​പി​എ​മ്മും പ​ങ്കി​ട്ടെ​ടു​ക്കു​ക​യും കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​നെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി​നേ​താ​ക്ക​ൾ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. അ​യ്യ​ന്തോ​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. സ​ന്തോ​ഷ്കു​മാ​ർ (സി​വി​ൽ സ്റ്റേ​ഷ​ൻ), കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം വി​നോ​ദ് കു​റു​വ​ത്ത് (പു​തൂ​ർ​ക്ക​ര), ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ. ശ്രീ​കു​മാ​ർ പ്ലാ​ക്കാ​ട്ട് (ഒ​ള​രി) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

അ​യ്യ​ന്തോ​ൾ മേ​ഖ​ല​യി​ലെ ഒ​ന്പ​തു സീ​റ്റി​ൽ അ​ഞ്ച് ജ​ന​റ​ൽ സീ​റ്റു​ക​ളും നാ​ല് വ​നി​താ സീ​റ്റു​ക​ളും ഉ​ണ്ടാ​യി​ട്ടും സി​റ്റിം​ഗ് സീ​റ്റാ​യ എ​ട​ക്കു​ന്നി, അ​യ്യ​ന്തോ​ൾ എ​ന്നീ ര​ണ്ട് വ​നി​താ വാ​ർ​ഡു​ക​ളാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​നു മ​ത്സ​രി​ക്കു​വാ​നാ​യി അ​നു​വ​ദി​ച്ച​ത്.

ഇ​തി​നെ​തി​രേ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ക്കു പ​രാ​തി ന​ൽ​കി​യെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ്
മ​ണ്ഡ​ലം
പ്ര​സി​ഡ​ന്‍റ്
ബി​ജെ​പി​യി​ൽ

പ​ഴ​യ​ന്നൂ​ർ: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. മ​നോ​ജ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച മ​നോ​ജി​ന് തൃ​ശൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യം ബി​ജെ​പി അം​ഗ​ത്വം​ന​ൽ​കി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന കൈ​ത​ക്കോ​ട് സി​ജി രാ​ജേ​ഷി​നും അം​ഗ​ത്വം​ന​ൽ​കി. മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​സി. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മേ​ഷ്, ടി.​എ​ച്ച്. അ​രു​ൺ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​വി. വൈ​ദ്യ​നാ​ഥ​ൻ, ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​ണി​ക​ണ്ഠ​ൻ, സം​സ്ഥാ​ന​സ​മി​തി അം​ഗം ശ​ശി വെ​ന്നൂ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ​പ്പ കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത്
കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് റി​ബ​ൽ

എരു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് റി​ബ​ലാ​യി പ്ര​മു​ഖനേ​താ​വ് മ​ത്സ​ര രം​ഗ​ത്ത്.​ കോ​ൺ​ഗ്ര​സ് ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ കെ.​ഗോ​വി​ന്ദ​ൻ​കു​ട്ടി​യാ​ണ് പാ​ർ​ട്ടി സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

കെ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​മനി​ർ​ദേശപ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​മാ​യ എം.​എം.​ സ​ലീ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി. വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും വാ​ർ​ഡ് പ്ര​സി​ഡ​ന്‍റിന്‍റെ​യും

കെപിസിസി​യു​ടെ​യും മാ​ർ​ഗ​നി​ർ​ദേശ ്ര​കാ​രം വി​ജ​യ​സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​തെ​യും സാ​മു​ദാ​യി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​തെ​യും നേ​തൃ​ത്വം പ​ക്ഷ​പാ​ത​പ​ര​മാ​യി ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ൺ​ഗ്രസ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജിവ​ച്ച​താ​യും കെ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി അ​റി​യി​ച്ചു.

വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബാ​ല​കൃ​ഷ്ണ​നും പാ​ർ​ട്ടി അം​ഗ​ത്വ​വും ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളും രാ​ജി​വച്ച​താ​യി വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യോ​ടൊ​പ്പംനി​ന്ന താ​ൻ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച് തി​പ്പ​ല്ലൂ​ർ ജ​ന​കീ​യവേ​ദി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തെ​ന്നും കെ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി അ​റി​യി​ച്ചു. വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ഥി കെ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി, പി.​എ​സ്. ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ് തി​പ്പ​ല്ലൂ​ർ, കെ.​കെ. മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ക​രു​ത്ത​രെ ക​ള​ത്തി​ലി​റ​ക്കി; കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കോ​ട്ട​യം : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന ഏ​ഴു സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

അ​തി​ര​മ്പു​ഴ​യി​ൽ അ​ഡ്വ.​ജെ​യ്സ​ൺ ജോ​സ​ഫ് ഒ​ഴു​ക​യി​ൽ, കു​റ​വി​ല​ങ്ങാ​ട് - ജോ​സ്മോ​ൻ മു​ണ്ട​ക്ക​ൽ, കി​ട​ങ്ങൂ​ർ - ഡോ.​മേ​ഴ്സി ജോ​ൺ മൂ​ല​ക്കാ​ട്ട്, ഭ​ര​ണ​ങ്ങാ​നം - ലൈ​സ​മ്മ ജോ​ർ​ജ് പു​ളി​ങ്കാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി - തോ​മ​സ് കു​ന്ന​പ്പ​ള്ളി, ക​ങ്ങ​ഴ - അ​ജി​ത്ത് മു​തി​ര​മ​ല, തൃ​ക്കൊ​ടി​ത്താ​നം - വി​നു ജോ​ബ് തു​ട​ങ്ങി​യ​വ​രാ​ണ് ജ​ന​വി​ധി തേ​ടു​ക.

വെ​ള്ളൂ​ർ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ സീ​റ്റ​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ അ​വി​ടെ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ​ക്ക് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധധ​ർ​ണ

പാ​ല​ക്കാ​ട്: നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പി​റ​വി ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് പാ​ഡി​കോ ഓ​ഫീ​സി​ന് മു​ന്പിൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി. ചാ​ർ​ളി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ വി.​കെ. വ​ർ​ഗീ​സ്, ടി.​കെ. വ​ത്സ​ല​ൻ, തോ​മ​സ് ജേ​ക്ക​ബ്, എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, വി.​എ. ബെ​ന്നി, മാ​ധ​വ​വാ​ര്യ​ർ, ബേ​ബി മു​ല്ല​മം​ഗ​ലം, എ​ൻ.​വി. സാ​ബു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, ജോ​ഷി പ​ള്ളി​നീ​രാ​യ്ക്ക​ൽ, എ​സ്. സു​ന്ദ​ർ​രാ​ജ​ൻ, ഉ​മ്മ​ർ, ര​വീ​ന്ദ്ര​നാ​ഥ് പ​ട്ടാ​ന്പി, അ​ഡ്വ.​ജ​യ​ൻ തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റൈ​സ്, അ​ജ​യ് എ​ല​പ്പു​ള്ളി, മോ​ഹ​ൻ​ദാ​സ് പൊ​ൽ​പ്പു​ള്ളി, മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, വി.​എ. ആ​ന്‍റോ, വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

അ​പു ജോ​ൺ ജോ​സ​ഫി​ന് ഷി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം

ഷി​ക്കാ​ഗോ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ണ്‍ ജോ​സ​ഫി​ന് പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വി​ദേ​ശ​മ​ല​യാ​ളി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​വാ​സി​ക​ൾ വെ​ൻ​ച്വ​ർ ക്യാ​പി​റ്റ​ലി​സ്റ്റു​ക​ളാ​യി കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക് മു​ത​ൽ​മു​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ണ്ണി വ​ള്ളി​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ത​ട്ടാ​മ​റ്റം, രാ​ജു മാ​നു​ങ്ക​ൽ, ബെ​ന്നി കോ​ട്ട​പ്പു​റം, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ, ജെ​യ്ബു കു​ള​ങ്ങ​ര, ജോ​ർ​ജ് പ​ണി​ക്ക​ർ, പ്ര​വീ​ണ്‍ തോ​മ​സ്, സൂ​സ​ൻ ദാ​നി​യേ​ൽ, ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, സോ​യി കു​ഴി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ച​രി​ത്ര​വി​ജ​യം നേ​ടും: കേ​ര​ള കോ​ൺ​ഗ്ര​സ്

കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് പ​റ​ഞ്ഞു.

പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ്വ​ർ​ണ​ക്ക​ട​ത്തും അ​ഴി​മ​തി ഭ​ര​ണ​വും ന​ട​ത്തു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പെ​ന്നു ക​ൺ​വ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. 30ന് ​മു​ന്പ് മ​ണ്ഡ​ലം, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​നും ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ടി.​യു. കു​രു​വി​ള, എം.​പി. ജോ​സ​ഫ്, അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ൽ, സേ​വി കു​രി​ശു​വീ​ട്ടി​ൽ, ജോ​ണി അ​രീ​ക്കാ​ട്ടി​ൽ, ബേ​ബി വി. ​മു​ണ്ടാ​ട​ൻ, ഷൈ​സ​ൻ പി. ​മാ​മ്പു​ഴ, ജി​സ​ൺ ജോ​ർ​ജ്, ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ,

ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, അ​ല​ൻ ജോ​ർ​ജ്, ബോ​ബി കു​റു​പ്പ​ത്ത്, ഉ​ണ്ണി വ​ടു​ത​ല, അ​ലി​ക്കു​ഞ്ഞ്, രാ​ജു വ​ട​ക്കേ​ക്ക​ര, ജോ​ബ് പു​ത്തി​രി​ക്ക​ൽ, ജോ​ഷ്വ താ​യം​കേ​രി, സ​ന്തോ​ഷ് വ​ർ​ഗീ​സ്, എം​വി ഫ്രാ​ൻ​സി​സ്, റോ​ഷ​ൻ ചാ​ക്ക​പ്പ​ൻ, ടി.​എം. ന​ജീ​ബ്, സെ​ബി ആ​ന്‍റണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up